ന്യൂദല്‍ഹി: കൂടുതല്‍ സ്‌ക്കോര്‍പ്പീന്‍ മുങ്ങിക്കപ്പലുകള്‍ വാങ്ങാനുള്ള പദ്ധതി ഭാരതം റദ്ദാക്കിയേക്കും. രഹസ്യങ്ങള്‍ ചോര്‍ന്നെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ആലോചന.
ഫ്രഞ്ച് കമ്പനി ഡിസിഎന്‍എസില്‍ നിന്ന് മൂന്നു മുങ്ങിക്കപ്പലുകള്‍ കൂടി വാങ്ങാനാണ് ഭാരതം ആലോചിച്ചിരുന്നത്. ആറെണ്ണം ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ മുംബയ് മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിക്കുന്നുണ്ട്.
















