വീതരാഗ ഭയക്രോധാഃ- രാഗം എന്നാല്‍ -സ്വര്‍ഗ്ഗലോകം, മഹര്‍ലോകം, ജനലോകം, തപലോകം, സത്യലോകം മുതലായവ ദിവ്യലോകങ്ങളിലുള്ള സുഖങ്ങളോടുള്ള സ്‌നേഹം. ഭയം എന്നാല്‍- ആദ്ധ്യാത്മികയോഗചര്യകള്‍ യഥാവിധി അനുഷ്ഠിച്ചിട്ടും ജ്ഞാനയോഗം, ധ്യാനയോഗം, മുതലായവ ശീലിച്ചിട്ടും മോക്ഷം കിട്ടിയില്ലെങ്കിലോ എന്നഭയം ക്രോധം എന്നത്- അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആദ്ധ്യാത്മിക ചര്യകളോടും വേദ പുരാണേതിഹാസങ്ങളോടും ഈശ്വരനോടും സാധുജനങ്ങളോടുമുണ്ടാവുന്ന നിഷേധ സ്വഭാവം. ആത്മാവില്ല, ഈശ്വരനില്ല, ശാസ്ത്രങ്ങള്‍ കള്ളം പറയുകയാണ്. ജ്ഞാനികളും ഭക്തന്മാരും കള്ളന്മാരാണ്. ഈരീതിയില്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നിങ്ങനെ. രാഗ ഭയക്രോധങ്ങള്‍ എന്റെ ഭക്തന്മാരെ വിട്ടൊഴിഞ്ഞശേഷം അവര്‍ എന്തുചെയ്തു എന്നു പറയാം.
















