ന്യൂദല്‍ഹി: വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ എന്‍ജിഒയുടെ രജിസ്‌ട്രേഷന്‍ പുതുക്കിയതില്‍ അഴിമതി നടന്നെന്ന സംശയത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) രജിസ്‌ട്രേഷന്‍ കാലാവധി പുതുക്കി നല്‍കിയതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് പ്രകാരം (എഫ്‌സിആര്‍എ)അഞ്ചു വര്‍ഷം കൂടുമ്പോള്‍ എന്‍ജിഒയുടെ കലാവധി പുതുക്കണം. ആഗസ്റ്റ് 19ന് ഐആര്‍എഫിന്റെ കാലാവധി അവസാനിച്ചതാണ്. ഇതില്‍ അഴിമതി നടന്നതായി പ്രഥമദൃഷ്ട്യാ കണ്ടെത്തി. ഇതേക്കുറിച്ച് വിശദ അന്വേഷണത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. എന്നാല്‍, ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജൂലൈ ഒന്നിന് ബംഗ്ലാദേശിലുണ്ടായ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നായിക്കിനെ ഫെയ്‌സ്ബുക്കിലൂടെ ഫോളോ ചെയ്ത് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടതിനാലാണ് കേന്ദ്രം അന്വേഷണം ആരംഭിച്ചത്. മലേഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
















