ലണ്ടന്‍: ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന് പ്രശസ്തമായ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ (എംസിസി) ഓണററി അംഗത്വം. ഈ ബഹുമതി ലഭിക്കുന്ന 24ാമത്തെ ഇന്ത്യന്‍ താരമാണ് സഹീര്‍. കഴിഞ്ഞ മാസം വീരേന്ദര്‍ സെവാഗിനും അംഗത്വം നല്‍കിയിരുന്നു. സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമടക്കമുള്ള ഇതിഹാസ താരങ്ങളും ലോക ക്രിക്കറ്റിലെ പ്രൗഢമായ ഈ ക്ലബ്ബില്‍ അംഗം.
സഹീര്‍ 92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനങ്ങളില്‍നിന്ന് 282 വിക്കറ്റുകളും സ്വന്തമാക്കി. ഒട്ടേറെ വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.
















