ലണ്ടന്‍: 2018ല റഷ്യന്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്‌ബോള്‍ മതിയാക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ റൂണി തന്നെ നയിക്കുമെന്ന് പുതിയ പരിശീലകന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ റൂണിയുടെ തീരുമാനം. നാളെ സ്ലൊവേന്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം.
രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനുള്ള അവസാന അവസരമാണ് റഷ്യ. അതിനായി അധ്വാനിക്കുമെന്നും റൂണി പറഞ്ഞു. ഇംഗ്ലണ്ടിനായി കൂടുതല്‍ മത്സരം കളിച്ച താരമെന്ന ബഹുമതിക്ക് ഒന്നകലെയാണ് താരം (115). 53 ഗോള്‍ നേടി രാജ്യത്തിന്റെ ടോപ് സ്‌കോററുമാണ്. അതേസമയം, റൂണി കരിയര്‍ തുടങ്ങിയ ശേഷം ഇംഗ്ലണ്ടിന് ഒരു പ്രധാന ടൂര്‍ണമെന്റിലും ക്വാര്‍ട്ടറിനപ്പുറം പോകാനായിട്ടില്ല.
















