കാഞ്ഞങ്ങാട്: അഞ്ച് മുതല്‍ എഴ്‌വരെ പാട്യാലയില്‍ നടക്കുന്ന 29-ാമത് ദേശീയ സീനിയര്‍ പുരുഷ-വനിത വടംവലി ചാമ്പ്യന്‍ഷിപ്പനുള്ള കേരള ടീമിനെ കാസര്‍കോട് സ്വദേശികളായ ബാബു കോട്ടപ്പാറയും, കൊടക്കാട്ടെ രതീഷ് വെള്ളച്ചാലും പരിശീലിപ്പിക്കും. ആലുവയ്‌ക്കടുത്ത് പരിശീലനം പൂര്‍ത്തിയാക്കിയ ടീം ഇന്ന് പഞ്ചാബിലേക്ക് യാത്ര തിരിക്കും.
പുരുഷ വിഭാഗത്തില്‍ 600, 640 കാറ്റഗറിയിലും, വനിത വിഭാഗത്തില്‍ 480, 500 കാറ്റഗറിയിലുമാണ് മത്സരം. കാസര്‍കോട് ജില്ലയില്‍ നിന്ന് ജിനോഷ് കല്യാണ്‍റോഡ്, ഗിരീഷ് പുല്ലുര്‍, രതീഷ് ബാനം, റിജോഷ് കൃഷ്ണന്‍ കിഴക്കംകര, ഡൊമനിക്ക് മാലോം, അജയ് കൃഷ്ണന്‍ കൊളത്തുര്‍, ശ്രീജോഷ് കുമാര്‍ പൊര്‍ലടുക്ക, മണികണ്ഠന്‍ പൊര്‍ലടുക്ക, ഷിജു ഒറ്റമാവുങ്കാല്‍, വനിത വിഭാഗത്തില്‍ ഷെറിന്‍ സേവ്യര്‍ വെള്ളരിക്കുണ്ട് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.
















