കൃഷ്ണഗിരി: ഐഡിബിഐ ഫെഡറല്‍ലൈഫ് ഇന്‍ഷുറന്‍സ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് സ്ഥാപിക്കുന്ന ബൗളിംഗ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. വയനാട് കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ മുന്‍ പേസ് ബൗളര്‍ ജെഫ് തോംസണ്‍ എസ്പി കെ. കാര്‍ത്തികിന് ബൗള്‍ ചെയ്താണ് ഉത്ഘാടനം നിര്‍വഹിച്ചത്.
കെസിഎ പ്രസിഡണ്ടും ബിസിസിഐ വൈസ് പ്രസിഡണ്ടുമായ ടിസി മാത്യു, സെക്രട്ടറി ടി എന്‍ അനന്തനാരായണന്‍, രമേഷ് പവാര്‍, ടിനു യോഹന്നാന്‍, ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററും കോളമിസ്റ്റുമായ മകരന്ത് വൈഗാന്‍കര്‍ എന്നിവര്‍ പങ്കെടുത്തു.
‘വയനാട് സ്‌റ്റേഡിയം മനോഹരമാണെന്ന’് ജെഫ് തോംസണ്‍ പറഞ്ഞു. ‘ഇന്ത്യയിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായ കൃഷ്ണഗിരിയിലേത് പെര്‍ഫക്റ്റ് പിച്ചാണെന്നും’ മുന്‍ ഓസ്ട്രലിയന്‍ പേസ് ബൗളര്‍ അറിയിച്ചു. സെപ്തംബര്‍ 16 വരെ ജെഫ് തോംസണ്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
















