ലണ്ടന്‍: ഹൃദയത്തില്‍ വലിയ ദ്വാരവുമായി ജനിച്ച കുഞ്ഞിന് പതിനഞ്ച് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ. പിറന്നപ്പോള്‍ തന്നെ മരിക്കുമെന്ന് വിധിയെഴുതിയ കുഞ്ഞാണ് ഒമ്പത് മാസത്തിനിപ്പുറവും ജീവിച്ചിരിക്കുന്നത്.
നതാന്‍ ബേണ്‍ എന്ന കുഞ്ഞാണ് വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായി മാറിയത്. ആറ്മാസത്തിനപ്പുറം കുഞ്ഞ് ജീവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നായിരുന്നു വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിഗമനം.
ശസ്ത്രക്രിയയ്ക്ക് ഏഴ് മണിക്കൂറെടുക്കുമെന്നായിരുന്നു നേരത്തെ കുഞ്ഞിന്റെ അച്ഛനമ്മമാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടി സമയമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: