ന്യൂദല്‍ഹി: ഭാരതത്തില്‍ മതാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ളത് മുസ്ലിം സമുദായത്തില്‍. ഏതാണ്ട് 43 ശതമാനം പേര്‍ നിരക്ഷരരാണ്. എന്നാല്‍ സാക്ഷരതയില്‍ ഏറ്റവും മുന്‍പില്‍ ജൈന സമുദായമാണ്. 86 ശതമാനം സാക്ഷരത. ഏഴ് വയസിന് മുകളിലുള്ളവരുടെ സെന്‍സസാണിത്. നിരക്ഷത ഹിന്ദുക്കള്‍ 36.4ശതമാനം. സിഖ് 32.49, ബുദ്ധമതം 28.17, ക്രൈസ്തവര്‍ 25.66. ജൈനരില്‍ 25.65 ശതമാനം ബിരുദമുള്ളവരാണ്. ക്രൈസ്തവര്‍ 8.85, സിഖ് 6.4, ബുദ്ധമതം 6.18, ഹിന്ദു 5.98, മുസ്ലിം 2.76. സാക്ഷരത 2011ലെ സെന്‍സസ് പ്രകാരം. ബ്രാക്കറ്റില്‍ 2001ലേത്. ഹിന്ദു 63.60 (54.92), മുസ്ലിം 57.28 (48.05), ക്രിസ്ത്യന്‍ 74.34 (69.45), സിഖ് 67.51 (60.56), ബുദ്ധമതം 71.83 (62.16)
















