Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയും ആത്മനിയന്ത്രണവും വേണം -വെങ്കയ്യ നായിഡു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:55 pm IST
in India

ചെന്നൈ: ദാരിദ്ര്യത്തിനും അഴിമതിക്കും ഭീകരതക്കുമെതിരായ ഏറ്റവും നല്ല ആയുധമാണ് വിവരമെന്നും അതിനാല്‍ മാധ്യമങ്ങള്‍ വിശ്വാസ്യത മുഖമുദ്രയായി കാത്തു സൂക്ഷിക്കണമെന്നും കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു.

ദൃശ്യമാധ്യമങ്ങള്‍ ബ്രേക്ക് ചെയ്ത വാര്‍ത്തകളുടെ വസ്തുതയും വിശദാംശവും അറിയാന്‍ ആളുകള്‍ വര്‍ത്തമാന പത്രങ്ങളെ ആശ്രയിക്കുന്നതിനാല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച പത്രാധിപന്മാരുടെ മേഖലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാര്‍ത്താവിനിമയ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ സജീവമായി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയ മികച്ച ഭരണനിര്‍വഹണ ഉപാധിയായി പ്രധാനമന്ത്രി തന്നെ ഉപയോഗപ്പെടുത്തി വരുന്നു. ‘സ്വഛ് ഭാരത്’ കാമ്പയിന്റെ ചിഹ്നം പോലും ഇങ്ങനെ സാധാരണക്കാരില്‍ നിന്നു കണ്ടെത്തിയതാണെന്ന് നായിഡു അനുസ്മരിച്ചു. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഒരു സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടില്ല. ഉടമകളുടെ നിയന്ത്രണം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകാം. ആത്മ നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്. ബഹുസ്വര സമൂഹത്തില്‍ സൗഹാര്‍ദമുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും നായിഡു പറഞ്ഞു.

ആഗോളതലത്തില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ അച്ചടി മാധ്യമം വളരുകയാണ്. ഒമ്പതു ശതമാനം വളര്‍ച്ച കഴിഞ്ഞ വര്‍ഷം പ്രാദേശിക മാധ്യമങ്ങള്‍ക്കുണ്ടായി. ഗുണനിലവാരം, വിശ്വാസ്യത, ഉത്തരവാദിത്ത ബോധം എന്നിവയായിരിക്കണം മാധ്യമങ്ങളുടെ മുദ്രാവാക്യം. മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയാണെന്നും മനുഷ്യപ്പറ്റില്ലാത്തവര്‍ക്കുള്ളതല്ലെന്നും കശ്മീരിനെ സംബന്ധിച്ച വാര്‍ത്തകളെ പരാമര്‍ശിച്ചു അദ്ദേഹം പറഞ്ഞു.

ഭീകരതക്ക് മതമില്ല. ഭീകരന്‍ ഭീകരനാണ്. രാജ്യത്ത് തടവിലുള്ളവരുടെ മതവും ജാതിയും ചിലര്‍ അന്വേഷിക്കുന്നു. വിചാരണയില്ലാതെ ആരെ തടവിലിടുന്നതും ശരിയല്ല. അതിവേഗ കോടതിയും മറ്റും ഉപയോഗപ്പെടുത്തി അക്കാര്യത്തിലുള്ള വിവേചനമൊഴിവാക്കണമെന്നാണ് കേന്ദ്രനയം. എന്നാല്‍, ഇതുപയോഗിച്ച് ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.

വ്യവസായ വിപ്ലവത്തില്‍ നേടാന്‍ കഴിയാതിരുന്ന ഇന്ത്യ പുതിയ ഡിജിറ്റല്‍ വിപ്ലവത്തില്‍ നഷ്ടം സംഭവിക്കരുതെന്ന ദൃഢനിശ്ചയത്തിലാണെന്ന് ഐ.ടി മേഖലയിലെ നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ അക്കമിട്ടുവിവരിച്ച് കേന്ദ്ര നിയമകാര്യ, ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ജന്‍ധന്‍ പദ്ധതി, ആധാര്‍, മൊബൈല്‍ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് സാധാരണക്കാരനും പുതിയ വിവരവിപ്ലവത്തിന്റെ സാധ്യതകള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാറെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് വിവര വിനിമയമന്ത്രി കടമ്പൂര്‍ രാജു സംസാരിച്ചു. പി.ഐ.ബി ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോണ സ്വാഗതവും ദക്ഷിണമേഖല ഡയറക്ടര്‍ ജനറല്‍ എം. മുത്തുകുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച ‘ആസാദി 70’ പ്രദര്‍ശനവും വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.