ന്യൂദല്‍ഹി: പോലീസ് ഓഫീസര്‍മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം തൊഴില്‍ സാഹചര്യങ്ങളാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പലപ്പോഴും ഇത് അവരെ അസ്വസ്ഥരാക്കും, അത് കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്‌ക്കിടയാക്കും, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റിന്റെ പഠന റിപ്പോര്‍ട്ടു പറയുന്നു.
ഇന്‍സ്‌പെക്ടര്‍ റാങ്കിന് താഴെയുളള പോലീസുകാര്‍ എപ്പോഴും ക്ഷീണിതനായിരിക്കും. ജോലി സമയം, വിവിധ ഷിഫ്റ്റുകള്‍, അടിയന്തരഘട്ടങ്ങളില്‍ നിയുക്തരാകുന്നത്, ഉറക്കക്കുറവ്, ഭക്ഷണക്രമം തെറ്റല്‍, കുടുംബവുമായി അകന്നുകഴിയല്‍,മേലധികാരികളുടെ പെരുമാറ്റപ്രശ്‌നം, പുകവലി, മദ്യപാനം, അടിസ്ഥാന സൗകര്യമില്ലായ്‌മ തുടങ്ങി പല ഘടകങ്ങളും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഇവരെ മറ്റൊരു സ്വഭാവത്തിലേക്ക് നയിക്കുന്നു. ഇത് ശ്രദ്ധയില്ലായ്‌മയ്‌ക്കും കാര്യങ്ങള്‍ വേണ്ടവിധം മനസിലാകാതിരിക്കുന്നതിനും ഇടയാക്കുന്നു. വേണ്ട രീതിയില്‍ ആശയവിനിമയത്തിനും കഴിയാതെ പോകുന്നു. കാഴ്ചപ്പാടിലും മാറ്റമുണ്ടാക്കുന്നു.
പോലീസുകാരുടെ 74.25 % പ്രശ്‌നങ്ങള്‍ക്കും കാരണം ജോലി സമയത്തിലെ അപാകതകളാണെന്നാണ് പഠനം കണ്ടെത്തുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ജോലിയ്‌ക്ക് നിയുക്തരാകുന്നത് 70.42 % പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഷിഫ്റ്റ് ഡ്യൂട്ടി നീണ്ടുപോകുന്നത് 70.79 % പേരുടെ പ്രശ്‌നമാണ്. ഉറക്കമില്ലായ്‌മ 62.12 % പേര്‍ക്കു കുഴപ്പമാകുന്നു.
ഭക്ഷണക്രമത്തിലെ പാളിച്ച 59.34 % പ്രശ്‌നമാകുന്നു. ഡ്യൂട്ടികഴിഞ്ഞാലും കുടുംബത്തെത്താനും അവരെ കാണാനും സാധിക്കാത്തതുമൂലമുളള പ്രശ്‌നങ്ങള്‍ 49.5ശതമാനമാണ്. കുടുംബത്തില്‍ നിന്ന് അകന്ന് കഴിയേണ്ടി വരുന്നത് മൂലം 45.4ശതമാനം പ്രശ്‌നങ്ങളുണ്ടാകുന്നു. മേലധികാരികളുടെ പെരുമാറ്റം 10.89 % പേരുടെ വൈകല്യങ്ങള്‍ക്കു കാരണമാണ്.
പോലീസുകാരുടെ സേവന വ്യവസ്ഥകള്‍ ഉദാരമാക്കണമെന്നാണ് പഠനം മുന്നോട്ട് വയ്‌ക്കുന്ന നിര്‍ദ്ദേശം.
















