ചണ്ഡീഗഢ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊന്നത് തങ്ങള്‍ തന്നെയാണെന്ന് ജഗതാര്‍ സിങ്ങ് താര.ഭീകരസംഘടനയായ ബബര്‍ ഖല്‍സ നേതാവാണ് 42 വയസുള്ള താര.
1995 ആഗസ്റ്റ് 31നാണ് ബിയാന്ത് സിങ്ങിനെ വധിച്ചത്. ഞാനും കൂട്ടാളികളും ചേര്‍ന്നാണ് ബിയാന്തിനെ വധിച്ചത്. അതില്‍ ഖേദവുമില്ല. ജഡ്ജി ജെഎസ് സിദ്ധുവിന് അയച്ച കത്തില്‍ താര വ്യക്തമാക്കി. ഞാനും ബല്‍വന്ത് സിങ്ങ് രജൗനയും ദിലാവര്‍ സിങ്ങുമാണ് അന്നുണ്ടായിരുന്നത്. ബിയാന്തിനൊപ്പം നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ട്. കത്തില്‍ പറയുന്നു.
കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കാനിരിക്കെ താരയുടെ കുറ്റസമ്മതം. സിഖ് ഭീകരത കത്തി നില്‍ക്കെയാണ് ബിയാന്ത് സിങ്ങിനെ വധിച്ചത്.
















