ഗാസിയബാദ്: ബിജെപി നേതാവ് ബ്രിജ്പാല്‍ തിയോതിയെ ആക്രമിച്ച കേസില്‍ മുഖ്യകുറ്റവാളി മനീഷ്(25) അറസ്റ്റില്‍. അച്ഛന്‍ സുരേഷ് ദിവാന്റെ കൊലപാതകത്തില്‍ തിയോതിയയ്‌ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് മനീഷ് വധിക്കാന്‍പദ്ധതിയിട്ടത്.
ഇതിന്, നാലു മാസം മുമ്പ് സ്ഥലം വിറ്റ് 75 ലക്ഷം രൂപ സ്വരൂപിച്ചു. ബന്ധുവായ മനോജ് വഴി പത്തുലക്ഷം രൂപയ്‌ക്ക് വാടക കൊലയാളികളെ ഏര്‍പ്പെടുത്തി. അവര്‍ക്ക് ലക്ഷം രൂപയ്‌ക്ക് ഫോര്‍ച്യൂണര്‍ കാറും വാങ്ങി. അറസ്റ്റിലായ മനീഷില്‍ നിന്നും ഒരു യുഎസ് നിര്‍മ്മിതമായ തോക്ക്, തിരകള്‍, എകെ 47, സെമി ഓട്ടോമാറ്റിക് തോക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
തിയോതിയയെ ആക്രമിച്ചതിനുശേഷം ഇയാള്‍ മീററ്റ്, ഡെറാഡൂണ്‍, ഝാന്‍സി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആഗസ്റ്റ് 10ന് മുരദ് നഗറില്‍ വെച്ചാണ് തിയോതിയയും സഹായികളും സഞ്ചരിച്ച കാറിനു നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തത്.
















