ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനസമയം മാറ്റിയേക്കും. ബജറ്റ്, വര്‍ഷകാല, ശീതകാല സമ്മേളനങ്ങള്‍ നേരത്തെയാക്കാനാണ് ആലോചന. തീരുമാനത്തിന് ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനുമായി കേന്ദ്രപാര്‍ലമെന്ററി മന്ത്രി ചര്‍ച്ച നടത്തും.
സമ്മേളനങ്ങള്‍ രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ നേരത്തെയാക്കിയേക്കും. തീരുമാനത്തിനു മുമ്പ് സമഗ്ര ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രനിലപാട്. ജനുവരി അവസാനത്തോടെ പൊതുബജറ്റ് അവതരിപ്പിക്കാനാണ് ലക്ഷ്യം.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ചരക്കു സേവന നികുതി കൂടി നടപ്പാകുന്ന പശ്ചാത്തലത്തില്‍ പൊതുബജറ്റ് നേരത്തെ അവതരിപ്പിച്ച് സാമ്പത്തിക രംഗത്ത് പുതിയ ക്രമീകരണങ്ങള്‍ സജ്ജമാക്കാനാണ് കേന്ദ്രധനമന്ത്രാലയം ആലോചിക്കുന്നത്. ഭരണഘടനാ പ്രകാരം ബജറ്റ് അവതരിപ്പിക്കാന്‍ നിഷ്കര്ഷയൊനും വച്ചിട്ടില്ലാത്തതിനാല്‍ മാറ്റങ്ങള്‍ക്ക് നിയമതടസ്സമില്ല. ജനുവരി 31ന് ബജറ്റ് അവതരിപ്പിക്കുക, മാര്‍ച്ച് 31ന് മുമ്പായി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുക. ഇതാണ് ജിഎസ്ടി നടപ്പാക്കുമ്പോള്‍ ധനമന്ത്രാലയം ലക്ഷ്യമിടുന്നത്.
















