ന്യൂദൽഹി: സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഒപ്പോടുകൂടിയ രേഖകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതിനെതിരെയാണ് ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
വിവിധ വിഷയങ്ങളിലുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥനകൾ എന്ന രൂപത്തിലാണ് വ്യാജ രേഖകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇത്തരം അഭ്യർഥനകളടങ്ങിയ രേഖകൾ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നത് പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
Few appeals with PM’s ‘signature’ are circulated on social media. Such documents are not authentic. pic.twitter.com/9AOcvHStFu
— PMO India (@PMOIndia) August 31, 2016
















