കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ കെഎസ്ഇബി 33 കെവി സബ്സ്റ്റേഷന് ഉദ്ഘാടന ചടങ്ങില്‍ നഗരത്തിലെ വൈദ്യുതിയുടെയും അധികൃതരുടേയും യഥാര്‍ത്ഥ മുഖം മന്ത്രിയും ചടങ്ങിനെത്തിയവരും നേരിട്ടറിഞ്ഞു. ഉദ്ഘാടന ചടങ്ങ് തുടങ്ങിയതിന് ശേഷം മൂന്ന് പ്രാവശ്യമാണ് വൈദ്യുതി പോയത്. അതും പത്ത് മിനിട്ട് ഇടവിട്ട്. വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയെപ്പറ്റി മന്ത്രി പറഞ്ഞ വേദിയിലാണ് വൈദ്യുതിയുടെ ഒളിച്ചുകളിക്ക് സാക്ഷ്യം വഹിച്ചത്. ഉദ്ഘാടന പരിപാടി വാടക ജനറേറ്ററിനെ ആശ്രയിച്ചാണ് മുന്നോട്ടുപോയത്. വൈദ്യുതി വകുപ്പ് മന്ത്രി പങ്കെടുത്ത യോഗത്തിന് പോലും വൈദ്യുതി ശരിയായിയെത്തിക്കാന് സാധിക്കാത്ത അധികൃതര്‍ ജനങ്ങളുടെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: