സൂര്യനെ നമുക്ക് ഉദാഹരണമായി എടുക്കാം. സൂര്യഗോളം, സൂര്യരശ്മികൾ, വെയിൽ എന്നിങ്ങനെ മൂന്നു ഭാവങ്ങളിലാണ് സൂര്യൻ നമ്മുടെ മുന്നിൽ പ്രകടീ ഭവിക്കുന്നത്. അതായത് സൂര്യൻ എന്നു പറയുമ്പോൾ സൂര്യഗോളം രശ്മീ സമൂഹവും വെയിലും ഉൾപ്പെടുന്നു. വെയിൽ എന്നോ രശ്മി എന്നോ പറഞ്ഞാൽ സൂര്യൻ ഉൾപ്പെടുന്നുമില്ല.
സൂര്യന്റെ സ്ഥാനത്ത് ശ്രീകൃഷണനേയും രശ്മീസമൂഹത്തിന്റെ സ്ഥാനത്ത് ബ്രഹ്മചൈതന്യത്തേയും വെയിലിന്റെ സ്ഥാനത്ത് പരമാത്മാഭാവത്തേയും സങ്കൽപ്പിച്ചാൽ ഒരു വസ്തുവിനെ തന്നെയാണ്-ശ്രീകൃഷ്ണനെയാണ് ബ്രഹ്മമെന്നും പരമാത്മാവെന്നും പറയപ്പെടുന്ന തത്ത്വം. വെയിൽ എല്ലായിടത്തും വ്യാപിച്ച് നിൽക്കുന്നു. ഗൃഹത്തിലെ ജനൽ വാതിലുകൾ തുറന്നാൽ അകത്തും പ്രവേശിക്കും. ഇതുപോലെ പരമാത്മാവിനും രണ്ടു തരം ഭാവമുണ്ട്. സർവ വ്യാപിയാണ്, ഹൃദയാന്തർഭാഗത്തും ശോഭിക്കുന്നു.
















