ന്യൂദല്‍ഹി: അമേരിക്കയുമായി ഭാരതം സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. അറ്റകുറ്റപ്പണികള്‍ക്കും മറ്റും തങ്ങളുടെ കര, വ്യോമ, നാവിക സേനാത്താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ കരാറില്‍ വ്യവസ്ഥ.
ചൈനയുടെ ഭീഷണി നേരിടാന്‍ സഹകരണം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും ഭാരതവും. പ്രതിരോധ സാങ്കേതികവിദ്യ, ഇന്ധനം എന്നിവയടക്കമുള്ളവ പരസ്പരം ലഭ്യമാക്കാനും കരാര്‍ ഉപകരിക്കും.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിരോധ സങ്കേതികവിദ്യ കൈമാറാനുള്ള തീരുമാനം യുഎസ് ഭാരത ബന്ധത്തിലെ നാഴികക്കല്ലാണ്. ഇത് വലിയ നേട്ടമാണെന്ന് ആഷ് കാര്‍ട്ടര്‍ പറഞ്ഞു. ഭാരത യുഎസ് നാവിക സേനകളുടെ സംയുക്ത അഭ്യാസ പ്രകടനത്തിന് കൂടുതല്‍ സൗകര്യമാകുമെന്നും കാര്‍ട്ടര്‍.
















