കുമരകം: സിപിഎം കോടതി ഭരണത്തിനെതിരെ കേരള ജനത ജാഗരൂകരായിരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍. ബിജെപി കുമരകം പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ പ്രതിയോഗികളെ ഏതുവിധേനയും ഇല്ലായ്‌മ ചെയ്യുവാനുള്ള അജണ്ട ഭരണത്തിലൂടെ നടപ്പാക്കുകയാണ് സിപിഎം. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയും കൊലചെയ്യുന്ന ഹീനകൃത്യങ്ങളുടെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അധികാരത്തിന്റെ മത്ത് തലയ്‌ക്ക് പിടിച്ച സിപിഎമ്മിന്റെ അണയാനുള്ള ആളിക്കത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ സ്വന്തം അക്കൗണ്ടിലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ പ്രവര്‍ത്തകര്‍ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.സേതു അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന്‍, ജന.സെക്രട്ടരി ന്റണി അറയില്‍, സെക്രട്ടറിമാരായ വി.എന്‍.ജയകുമാര്‍, അഡ്വ.ജോഷി, വൈസ് പ്രസിഡന്റ് ഷൈലമ്മ മോനപ്പന്‍, സുരേഷ് ലാല്‍ ആശാരിമറ്റം കോളനി, പി.എം.ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.
















