കാസര്‍കോട്: ഓണം പ്രമാണിച്ച് ജില്ലയില്‍ വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം ഉണ്ടാകാതിരിക്കാനായി എക്സൈസ്, പോലീസ്, റവന്യു, ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തില്‍ ജില്ലയില്‍ കര്‍ശനപരിശോധന നടത്താന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ കെ ജീവന് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ കര്‍ശനപരിശോധനയും സ്കൂളുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തും. കര്‍ണാടകയില്‍ നിന്ന് മദ്യസംഘം പാണത്തൂര്‍ ഭാഗങ്ങളില്‍ ബസില്‍ യാത്ര ചെയ്ത് യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആര് ടി ഒ, പോലീസ് അധികൃതരുടെ യോഗം ചേരും. ഓണത്തിന്റെ ഭാഗമായി എക്സൈസിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. പരാതികള്‍ എക്സൈസ് അസി. കമ്മീഷണര്‍ 04994 257060 ,9496002874 ,സി ഐ കാസര്‍കോട് 9400069727, സി ഐ വിദ്യാനഗര്‍ 04994 255332, 9400069715, സി ഐ കാഞ്ഞങ്ങാട് 04672 204 125, 9400069723, എക്സൈസ് ഇന്‍സ്പെക്ടര്‍ കുമ്പള 04998 213837 ,9400069718,എക്സൈസ് ഇന്‍സ്പെക്ടര്‍ ബദിയഡുക്ക 04994 261950 ,9400069719,എക്സൈസ് ഇന്‍സ്പെക്ടര്‍ കാസര്‍കോട് 04994257541 ,9400069716,എക്സൈസ് ഇന്‍സ്പെക്ടര്‍ ബന്തടുക്ക 04994 205364 ,9400069720 എക്സൈസ് ഇന്‍സ്പെക്ടര്‍ നീലേശ്വരം 04672 283174,9400069726 എക്സൈസ് ഇന്‍സ്പെക്ടര്‍ ഹൊസ്ദുര്‍ഗ്0467 2204533,9400069725,മഞ്ചേശ്വരം ചെക്ക്പോസ്റ്റ് 04998 273800 9400069721 എന്ന നമ്പറുകളില്‍ അറിയിക്കാം.
ഒരു മാസത്തിനുള്ളില്‍ എക്സൈസ് സംഘം ജില്ലയില്‍ 543 പരിശോധന നടത്തിയതില്‍ 97 പ്രതികളെ അറസ്റ്റ് ചെയ്തു. 179 ലിറ്റര്‍ വിദേശ മദ്യവും 27151 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും 884.86 ലിറ്റര്‍ ഇതരസംസ്ഥാന വിദേശമദ്യവും 1910 ലിറ്റര്‍ വാഷും 2 വാഹനങ്ങളും പിടി കൂടിയിട്ടുണ്ട്. യോഗത്തില്‍ എക്സൈസ് കമ്മീഷണര്‍ മുഹമ്മദ് റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: