ചണ്ഡിഗഢ്: ഭാരത-പാക്ക് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന നഗരമായ അമൃത്‌സറില്‍ ആക്രിക്കടയുടെ സമീപത്തുനിന്ന് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ വെടിക്കോപ്പുകള്‍ കണ്ടെത്തി. ചാക്കില്‍കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്.
പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് അമൃത്‌സറിലേക്ക് 32 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. വെടിക്കോപ്പുകൾ ലഭിച്ച ഉടൻ തന്നെ സൈന്യത്തെ വിവരമറിയിച്ചു. ഈ വര്‍ഷം ജനുവരി ഒന്നിന് പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേനാതാവളം പാക്ക് ഭീകരര്‍ ആക്രമിച്ചിരുന്നു. തുടർന്ന്
അതിർത്തിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സൈന്യം ഒരുക്കിയിട്ടുള്ളത്.
















