മറയൂര്‍: തമിഴ്‌നാട്ടില്‍ സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രത്തിന് തീയിട്ടു. ഉടുമലൈ കണിയൂര്‍ നാഗഭദ്ര കാളിയമ്മന്‍ കോവിലാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. സമീപത്തുള്ള നാട്ടുകാരാണ് സംഭവം ആദ്യം കാണുന്നത്. ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. ക്ഷേത്രത്തില്‍ കാളിയമ്മന്‍ വിഗ്രഹത്തില്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ താലിയും വെള്ളി ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
ഓലയും കമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ക്ഷേത്രം പൂര്‍ണ്ണമായും കത്തിനശിച്ചതായാണ് വിവരം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് പൂജ നടന്നിരുന്നത്. സംഭവത്തില്‍ കനത്ത പ്രതിക്ഷേധം ഉയരുന്നതിനിടെ പ്രതികളെ പിടികൂടുന്നതിനായി കണിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















