പാലാ: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ശാഖകള്‍ തോറും നടത്തിയ ജ്വാല 2016 കുടുംബസംഗമം ഞായറാഴ്ച തീക്കോയി ആച്ചൂക്കാവ് ദേവിക്ഷേത്രസന്നിധിയില്‍ സമാപിക്കും.
എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എസ്. പ്രവീണ്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. കേരള കൗമുദി സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ആര്‍. ബാബുരാജ് മുഖ്യാതിഥിയായിരിക്കും. ചങ്ങനാശ്ശേരി യൂണിയന്‍ പ്രസിഡന്റ് കെ.വി. ശശികുമാര്‍, കോട്ടയം യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം. ശശി, കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി എന്‍.കെ. രമണന്‍, ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, ഹൈറേഞ്ച് യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേല്‍, ഹൈറേഞ്ച് യൂണിയന്‍ സെക്രട്ടറി അഡ്വ. പി. ജിരാജ്, പീരുമേട് യൂണിയന്‍ പ്രസിഡന്റ് ഗോപി വൈദ്യര്‍, എരുമേലി യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, തൊടുപുഴ യൂണിയന്‍ സെക്രട്ടറി പി.എസ് സിനിമോന്‍, തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി. പ്രകാശന്‍, മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍, ശാഖാ സെക്രട്ടറി റ്റി.ഡി. രഖുനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
എസ്എന്‍ഡിപിയോഗത്തിനെതിരെ ഉയരുന്ന കുപ്രചരണങ്ങളെ ചെറുക്കുക, മൈക്രോഫിനാന്‍സ് പദ്ധതിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കുക, മീനച്ചില്‍ യൂണിയന്‍ പൂഞ്ഞാറില്‍ ആരംഭിക്കുന്ന എസ്.എന്‍.പി. കോളേജിന് സ്വന്തമായി മന്ദിരം ഉണ്ടാക്കുക, ഗുരുവര്‍ഷം 162ന്റെ ഭാഗമായി പാലായില്‍ നടക്കുന്ന സംയുക്ത ജയന്തി ആഘോഷം മഹാഗുരു മഹാറാലി വിജയിപ്പിക്കുക എന്നിവയാണ് ജ്വാല 2016ന്റെ ലക്ഷ്യമെന്ന് യൂണിയന്‍ കണ്‍വീനര്‍ കെ.എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.
















