വൈക്കം: നിയോജകമണ്ഡലത്തില്‍ വ്യാപകമായി രാഷ്‌ട്രീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ബിജെപി നിയോജമണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുമേഷിനുനേരെ അക്കരപ്പാടത്ത് നടന്ന ആക്രമണങ്ങള്‍ക്കുശേഷം ചെമ്മനാകരി, മത്തുങ്കല്‍, ചെമ്പ്, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സിപിഎം സംഘര്‍ഷത്തിനു ശ്രമിക്കുകയാണ്. ചെമ്മനാകരിയില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മാരകായുധങ്ങളുമായി കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ചെമ്പ് അങ്ങാടിയിലും മത്തുങ്കലും ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു.
അധികാരത്തിന്റെ മറവില്‍ ഭരണസംവിധാനത്തെ വരുതിയില്‍ നിര്‍ത്തി രാഷ്‌ട്രീയ എതിരാളികള്‍ക്കുനേരെ അക്രമം അഴിച്ചുവിടാനുള്ള സിപിഎം നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗം വ്യക്തമാക്കി. സിപിഎം ആക്രമണങ്ങളെ ജനാധിപത്യമായ രീതിയില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.ജി ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു.
പി.ആര്‍. സുഭാഷ്, രൂപേഷ് ആര്‍.മേനോന്‍, കെ.കെ. കരുണാകരന്‍, ചേരിക്കല്‍ ബാബു, മോഹനകുമാരി, ഓമന ദേവരാജ്, പി.ഡി. സുനില്‍ബാബു, വിനൂപ് വിശ്വം, ലേഖ അശോകന്‍, ദിവ്യ രാജേഷ്, എ.വി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
















