ജമ്മു: പ്രക്ഷോഭം നിലനിൽക്കുന്ന കശ്മീരിലെ പുൽവാമയിൽ ഭീകരർ പോലീസുകാരനെ വെടിവെച്ച് കൊന്നു. രാവിലെ പാൽ വാങ്ങാനായി പുറത്തേക്കിറങ്ങിയ ഖുർഷീദ് അഹമ്മദ് ഖാനിക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഖുർഷീദ് മരണത്തിന് കീഴടങ്ങി.
ഇതുവരെ 16 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറോളം പേർക്ക് പുൽവാമയിൽ ഉണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു ശേഷം കശ്മീരിൽ ഉടലെടുത്ത പ്രക്ഷോഭങ്ങളിൽ 2 പോലീസുകാരടക്കം 70 പേർ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: