ന്യൂദല്‍ഹി: മുത്തലാക്ക് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത സ്വദേശിനി ഇസ്രത് ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. മുസ്ലിം വ്യക്തിനിയമക്കേസില്‍ മുസ്ലിം സ്ത്രീകളുടെ പരാതികള്‍ ഉയര്‍ന്നുവരണമെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഹര്‍ജി. കേസില്‍ കേന്ദ്ര നിലപാട് ആരാഞ്ഞ് കോടതി നോട്ടീസ് നല്‍കി്.
ഭര്‍ത്താവ് തന്നെ ഫോണിലൂടെ മൊഴിചൊല്ലിയെന്ന് ഇസ്രത് സുപ്രീംകോടതിയില്‍ പറഞ്ഞു. ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെ തന്നെ കാണിക്കുന്നില്ലെന്നും സ്വത്തിന്മേലുള്ള അവകാശം നിഷേധിച്ചതായും പരാതിയിലുണ്ട്. വീണ്ടും വിവാഹം കഴിക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമത്തെ തടഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവിന് വീണ്ടും വിവാഹം കഴിക്കാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ ചൂണ്ടിക്കാട്ടി.
മുസ്ലിം വ്യക്തിനിയമം അനുസരിച്ച് ഒന്നിലധികം തവണ തലാക്ക് എന്ന് ഭാര്യയോട് പറഞ്ഞ് വിവാഹബന്ധം ഒഴിയുന്നതിന് നിയമസാധുതയുണ്ട്. ഇത് നീതിനിഷേധമാാണന്നും വ്യക്തിനിയമത്തില്‍ പരിഷ്‌ക്കരണം വേണമെന്നുമാവശ്യപ്പെട്ട് നിരവധി പരാതികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്.
മുത്തലാക്കിനെതിരെ അരലക്ഷത്തിലേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്റെ ഭാഗമായാണ് സ്ത്രീവിരുദ്ധ നിയമങ്ങള്‍ക്കെതിരെ രോഷം ഉയര്‍ന്നുവന്നത്. ആന്തോളന്‍ നടത്തിയ സര്‍വ്വേയില്‍ 92 ശതമാനം മുസ്ലിം വനിതകളും മുത്തലാക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
















