കോയമ്പത്തൂര്‍: എട്ടുമാസം മാത്രമായ പെണ്‍കുട്ടിയെ ഉപദ്രവിച്ച് കൊലപ്പെടുത്തിയ ബീഹാറി യുവാവ് പിടിയില്‍. സഞ്ജിത്ത്( 22 ) ആണ് അറസ്റ്റിലായത്. കൊണ്ടേകൗണ്ടന്‍ പാളയത്താണ് സംഭവം. ഇവിടെ അനവധി ബീഹാറി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.അവരില്‍ ഒരാളുടെ കുട്ടിയെ മുറിവേറ്റ് ചോരയൊലിപ്പിക്കുന്ന നിലയില്‍ വ്യാഴാഴ്ച രാത്രിയിലാണ് കണ്ടത്. ഇന്നലെ മരണമടഞ്ഞു.
റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
മുറിയില്‍ ഒറ്റയ്‌ക്കായിരുന്ന കുഞ്ഞിനെ ഉപദ്രവിക്കാന്‍ താന്‍ ശ്രമിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കുഞ്ഞ് കരയാന്‍ ശ്രമിച്ചപ്പോള്‍ തല പിടിച്ച് തറയിലിടിച്ചു. അതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
















