പൊന്‍കുന്നം: കഞ്ചാവ് കൈവശം വച്ചതിന് യുവാവ് പിടിയില്‍. പിപി റോഡില്‍ ഒന്നാംമൈല്‍ ഭാഗത്ത് നെടുമ്പ്രത്ത് നിസാം (22) ആണ് അറസ്റ്റിലായത്.
കഞ്ചാവുമായി കോയിപ്പള്ളി കോളനിയില്‍ വില്‍പനയ്‌ക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ നിസാമിന്റെ വസ്ത്രത്തിലെ പോക്കറ്റുകളില്‍ നിന്ന് കഞ്ചാവ് പൊതിയും പണവും കണ്ടെത്തി.
പൊന്‍കുന്നം സിഐ ടി.ടി. സുബ്രഹ്മണ്യത്തിന്റെ നിര്‍ദേശപ്രകാരം പൊന്‍കുന്നം എസ്‌ഐ കെ. അഭിലാഷ്‌കുമാര്‍, അഡീഷണല്‍ എസ്‌ഐ അനില്‍കുമാര്‍, സിപിഒമാരായ രാജേഷ്, സുരേഷ്, ബിനു, മനോജ്, സിബി, ഷിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നിസാമിനെ കോടതിയില്‍ ഹാജരാക്കി. നിസാമിന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
















