ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ എംഎല്‍എമാരാണ് ബിജെപിയിലെത്തുന്നത്.
പകുതിയിലേറെയും ബിഎസ്പിയില്‍ നിന്നാണ്. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഇവര്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അടുത്തിടെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഈ ഒഴുക്ക്. കോണ്‍ഗ്രസ് (മൂന്ന്), ബിഎസ്പി (രണ്ട്) എസ്പി (ഒന്ന്) എംഎല്‍എമാരാണ് ബിജെപിയിലെത്തിയത്.
















