ന്യൂദല്‍ഹി: ഏതു വാക്കിലാണ് ഉറച്ചു നില്‍ക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആര്‍എസ്എസ്. ”ഏതു വാക്കിലാണ് ഉറപ്പ്, സത്യവാങ്മൂലത്തിലോ പൊതു പ്രസംഗത്തിലെ നുണകളിലോ,” ആര്‍എസ്എസ് അഖില ഭാരത പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ ട്വിറ്ററില്‍ ചോദിച്ചു.
രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയും നുണ പറച്ചില്‍ നിര്‍ത്തി, മാപ്പു പറയണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. സംഘത്തിന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലാണ് ആവശ്യം ഉന്നയിച്ചത്.ഗാന്ധിവധം വിഷയത്തില്‍ കേസ് വന്നതിനെ തുടര്‍ന്ന് സ്‌റ്റേറ്റ്‌സ്മാന്‍ പത്രം, 2003-ല്‍ നടത്തിയ മാപ്പപേക്ഷ പോലെ, രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കും സത്യത്തെ ബഹുമാനിച്ച്, മാപ്പപേക്ഷ നടത്തി, ഇനിയും ഈ നുണ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുതരാന്‍ കഴിയുമോ,” ആര്‍എസ്എസ് ചോദിച്ചു.
















