മുംബൈ: ബോളീവുഡ് താരം ഋത്വിക് റോഷന്റെ മുന്‍ ഭാര്യ സൂസെയ്ന്‍ ഖാനെതിരെ ഫയല്‍ ചെയ്ത വഞ്ചനാക്കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. രണ്ടുമാസം മുമ്പാണ് സൂസെയ്ന്‍ ഖാനെതിരെ രണ്ടുകോടി തട്ടാന്‍ ശ്രമിച്ചെന്നു കാണിച്ച് വഞ്ചനാകുറ്റത്തിന് കേസ് ഫയല്‍ ചെയ്തത്. ഇതുപരിഗണിച്ച ബോംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ചാണ് ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.
റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എംജി എന്റര്‍പ്രൈസസില്‍ നിന്നും 1.87 കോടി രൂപയോളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുകാണിച്ച് 2016 ജൂണിലാണ് പനാജി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമാസം മുമ്പ് കേസ് പരിഗണിച്ച കോടതി സൂസെയ്‌നെതിരെ ബലാത്കാരമായി നടപടി സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















