ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നതിന് സ്വകാര്യ വാനുകള്‍ക്ക് വിലക്ക്. ദല്‍ഹി ഗതാഗത മന്ത്രി സത്യേന്തര്‍ ജയിനാണ് ഇതു സംബന്ധിച്ച കാര്യം അറിയിച്ചത്. തലസ്ഥാനത്തെ നിരത്തുകളില്‍ സ്വാകാര്യ വാനുകള്‍ നിരന്തരം നിമങ്ങള്‍ തെറ്റിക്കുകയാണെന്നും ജെയിന്‍ ചൂണ്ടിക്കാട്ടി.
രണ്ട് ദിവസം മുമ്പ് അഭിരാല്‍ എന്ന മൂന്ന് വയസുകരന്‍ മരിക്കാനിടയായ സാഹചര്യമാണ് വാനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുന്നതിലേയ്‌ക്ക് വഴിവച്ചത്. നോര്‍ത്ത് ദല്‍ഹിയിലെ സിവില്‍ ലൈനിലെ വീട്ടില്‍ വാനില്‍ വണ്ടിയിറങ്ങിയ കുട്ടിയെ, അതേ വാനിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

അഭിരാല്‍
വാഹനം പിന്നിലേയ്‌ക്കെടുക്കുമ്പോള്‍ കുട്ടി ചക്രങ്ങള്‍ക്കിടയില്‍ പെടുകയായിരുന്നെന്നാണ് സംഭവത്തെ കുറിച്ചുള്ള പോലീസ് ഭാഷ്യം. സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ രാഹുല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















