കരുനാഗപ്പള്ളി: എത്ര കാലം ഇരിയ്‌ക്കുന്നു എന്നുള്ളതല്ല ഇരിയ്‌ക്കുന്ന കാലത്തോളം ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാനാണ് തീരുമാന മെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിജയന്തി ആഘോഷം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശാസ്താംകോട്ട കോളേജിന് കുമ്പളത്ത് ശങ്കുപിള്ളയുടെ പേര് നല്‍കാനും ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരുടെ ദര്‍ശനങ്ങള്‍ പഠിപ്പിക്കാന്‍ ദേവസ്വം കോളേജുകളില്‍ പ്രത്യേക വിഭാഗം തുടങ്ങാനും ബോര്‍ഡ് തീരുമാനിച്ചതായും ശബരിമലയുടെ കാര്യത്തില്‍ തന്റേടത്തോടെ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു കോഴിശേരില്‍ രവീന്ദ്രനാഥന്‍നായര്‍, പ്രൊഫ.ലളിതമ്മ, രാമകൃഷ്ണപിള്ള, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















