ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കടുക്കാ പാലത്ത് ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡല്‍ കാര്യവാഹിനെയും സുഹൃത്തുക്കളെയും വീടിന് ബോംബെറിഞ്ഞ ശേഷം വെട്ടകൊലപ്പെടുത്താന്‍ ശ്രമം. സാരമായി പരിക്കേറ്റ മണ്ഡല്‍ കാര്യവാഹ് സുജേഷ് പാലക്കലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആര്‍ എസ് എസ് കടുക്കാപാലം മുഖ്യ ശിക്ഷക്ക് അരുണ്‍, കടുക്കാപാലം സ്വദേശി ദീപേഷ്, മുഴക്കുന്ന് സ്വദേശി സന്തോഷ് എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അക്രമം. കടുക്കാപലത്ത് സുഹൃത്തിന്റെ വീടിന്റെ വാര്‍പ്പ് പണി നടക്കുന്ന സ്ഥലത്ത് ശ്രമദാനത്തിനായി എത്തിയതായിരുന്നു സുജേഷ്. പുതിയ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന സുഹൃത്തിന്റെ വീട്ടില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കേ പതിനഞ്ചോളം വരുന്ന സി പി എം ക്രിമിനല്‍ സംഘം വീട്ടില്‍ ഇരച്ചു കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമം നടത്തിയത്. സുജേഷിനു കാലിലും, തലക്കുമാണ് വെട്ടേറ്റിട്ടുള്ളത്.
ശ്രീകൃഷ്ണ ജയന്തി ദിവസം ദിലീപന്റെ രക്തസാക്ഷി ദിനമായി ആചരിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍ഡിഎഫുകാരാണ് ദിലീപനെ വെട്ടി കൊലപ്പെടുത്തിയിരുന്നത്. കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഈ പരിപാടി നടത്തുന്നതിലൂടെ സിപിഎം ലക്ഷ്യമിട്ടത്. വര്‍ഷങ്ങളായി ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കാക്കയങ്ങാട് ടൗണില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ശോഭായാത്ര അലങ്കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍ എന്ന് ശ്രീകൃഷ്ണ ജയന്തി ദിവസം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. ബാലഗോകുലം ശോഭായാത്രക്കായി ആവശ്യപ്പെട്ട സമയം തന്നെയാണ് സിപിഎമ്മുകാരും പ്രകടനത്തിനായി പോലീസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇരു വിഭാഗവുമായി കൂടി ആലോചന നടത്തിയ ശേഷം പോലീസ് രണ്ടു പേര്‍ക്കും വ്യത്യസ്ത സമയം അനുവദിച്ചു. ആദ്യം ബാലഗോകുലം ശോഭായത്രക്കും ശേഷം സിപിഎം പൊതുയോഗത്തിനും അനുമതി നല്‍കിയെങ്കിലും ശോഭായാത്ര മുഴുവന്‍ ടൗണില്‍ നിന്നും കടന്നു പോകുന്നതിനു മുന്‍പേ സിപിഎമ്മുകാര്‍ പ്രകോപനം സൃഷ്ടിച്ച് ശോഭായാത്രയില്‍ നുഴഞ്ഞു കയറുകയായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് മുഴക്കുന്നു പഞ്ചായത്ത് മെമ്പര്‍ കെ.കെ.ഉമേശന്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ നടന്ന ബോംബേറും അക്രമവും.
















