Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലയോര ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള നിര്‍ദ്ദേശം: പ്രതിഷേധം വ്യാപകമാകുന്നു: ബിജെപി കരിദിനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 12:36 am IST
inKannur

പയ്യാവൂര്‍: മലയോരഹൈവേയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹ്യ-സാംസ്‌കാരിക സന്നദ്ദ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ കരിദിനം ആചരിക്കും. 29 ന് യുഡിഎഫ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടിനാണ് മലയോര ഹൈവേയുടെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള 59.4 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചതായി കാണിച്ച് അഡീഷണല്‍ ചീഫ് ഉത്തരവിറക്കിയത്. ചെറുപുഴ മുതല്‍ തേര്‍ത്തല്ലി വരെയുള്ള റോഡ് മുഴുവന്‍ ടാര്‍ ചെയ്യുന്നതിനായി സാധനസാമഗ്രികള്‍ ഇറക്കിയിട്ടുണ്ട്. ഉളിക്കല്‍ വരെയുള്ള ഈ പാതയില്‍ ചെറുതും വലുതുമായി 25 ഓളം പാലങ്ങളുടെ പണി നടന്നുവരികയാണ്. പായം പഞ്ചായത്തില്‍ പല സ്ഥലത്തും റോഡ് കീറിമുറിച്ചിരിക്കുകയാണ്. നാലു മേഖലകളാക്കി തിരിച്ച് ഒരേ സമയം ദ്രുതഗതിയിലാണ് പണി നടന്നുവരുന്നത്. കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 237.2 കോടി രൂപ ചെലവിലാണ് പണി നടത്തുന്നത്. ഇതിനോടകം 10 ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. അതിനിടയിലാണ് സര്‍ക്കാര്‍ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയത്. പെട്രോള്‍, ഡീസല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ ഒരൂ രൂപ സെസ്സ് പ്രകാരം പിഡബ്ല്യുഡിക്ക് ലഭിക്കുന്ന ഫണ്ടില്‍ നിന്നും 50 ശതമാനം ഫണ്ട് ഉപയോഗിച്ചാണ് പണി നടത്തുന്നത്. സംഭവത്തില്‍ മലയോര മേഖലയില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അതേസമയം യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പദ്ധതിക്ക് തുക മാറ്റിവെച്ചിട്ടില്ലെന്നും ഇതുമൂലമുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് പണി താത്കാലികമായി നിര്‍ത്തിവെക്കാനുള്ള കാരണമെന്നുമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം. മലയോര കുടിയേറ്റ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന മലയോര ഹൈവേ രാഷ്‌ട്രീയ ഇടപെടല്‍മൂലം ഇല്ലാതാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നും എത്രയും വേഗം റോഡ് പണി പുനരാരംഭിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലേക്കുള്ള എയ്‌റോ ബ്രിഡ്ജ് 27ന് കൊണ്ടുപോകും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമനത്താവളത്തിലേക്കുള്ള എയ്‌റോ ബ്രിഡ്ജ് അഴീക്കല്‍ തുറമുഖത്ത് നിന്ന് റോഡ് മാര്‍ഗം 27ന് കൊണ്ടുപോകും. ഇതിനാവവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെയും വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്നു. മൂന്ന് ഹൈഡ്രോളിക് ആക്‌സില്‍ ട്രെയിലറുകളിലായാണ് എയ്‌റോബ്രിഡ്ജ് ഉപകരണങ്ങള്‍ കൊണ്ടുപോകുക. 66 അടി നീളവും 11 അടിവീതിയും 17 അടി ഉയരവുമുള്ളതാണ് ഉപകരണങ്ങള്‍. ഇവ കൊണ്ടുപോകുന്ന വഴിയില്‍ താഴ്ന്ന നിലയിലുള്ള വൈദ്യുതി ൈലനുകള്‍ താല്‍ക്കാലികമായി മാറ്റി വൈദ്യുതി ബന്ധം വിഛേദിക്കും. ബിഎസ്എന്‍എല്‍ ലൈനുകളും താല്‍ക്കാലികമായി മാറ്റും.

27ന് രാത്രി 10 മണിക്ക് അഴീക്കല്‍ തുറമുഖത്ത് നിന്ന് ഈ വാഹനങ്ങള്‍ പുറപ്പെടും. വളപട്ടണം വഴി രാവിലെയോടെ മേലെ ചൊവ്വയിലെത്തും. തുടര്‍ന്ന് പിറ്റേന്ന് (ആഗസ്ത് 28) രാത്രി 10 മണിക്ക് മേലെചൊവ്വയില്‍ നിന്ന് പുറപ്പെട്ട് 29ന് രാവിലെ ഏഴ് മണിയോടെ മട്ടന്നൂര്‍ വിമാനത്താവള പ്രദേശത്തെത്തിക്കും. എയ്‌റോബ്രിഡ്ജുമായുള്ള ട്രെയിലറുകള്‍ സഞ്ചരിക്കുന്ന വഴിയില്‍ മറ്റ് ഗതാഗതം പൊലീസ് പൂര്‍ണമായി നിയന്ത്രിക്കും. ദേശീയപാതയില്‍ ഒരു ഭാഗത്ത് മാത്രമായി ഈ സമയം ഗതാഗതം പരിമിതപ്പെടുത്തും. വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ 27, 28 തിയ്യതികളില്‍ രാത്രി വൈദ്യുതി വിതരണം തടസ്സപ്പെടും. ഇതു സംബന്ധിച്ച് വിശദമായ പ്ലാന്‍ കെഎസ്ഇബി തയ്യാറാക്കി മുന്‍കൂട്ടി അറിയിക്കും. ആവശ്യമായ മറ്റ് ക്രമീകരണങ്ങള്‍ പൊലീസ് നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, എഡിഎം മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ഗംഗാധരന്‍, ആര്‍ടിഒ കെ.കെ.മോഹനന്‍ നമ്പ്യാര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സുധീര്‍ കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.