ന്യൂദല്‍ഹി: നവ്‌തേജ് സര്‍ണ യുഎസിലെ അടുത്ത ഭാരത പ്രതിനിധിയായി ചുമതലയേല്‍ക്കും. ലണ്ടനിലെ ഭാരത ഹൈക്കമ്മീഷണറാണ് സര്‍ണ. നിലവിലെ അംബാസിഡര്‍ അരുണ്‍ സിങ് അടുത്തമാസം വിരമിക്കും.
അമേരിക്കയിലെ ഭാരത സ്ഥാനപതി കാര്യാലയം ജോയിന്റ് സെക്രട്ടറി സന്തോഷ് ഝായും സര്‍ണയ്‌ക്കൊപ്പം ഡെപ്യുട്ടി അംബാസിഡറായി അടുത്തുതന്നെ നിയമിതനാവും. ലണ്ടന്‍ ഹൈക്കമ്മീഷണറായി ശ്രീലങ്കയിലെ ഭാരത സ്ഥാനപതിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ യഷ് സിന്‍ഹ ചുമതലയേല്‍ക്കും. ദിനേഷ് പട്‌നായികാണ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍.
















