കുറവിലങ്ങാട്; രണ്ടാം ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. കാളികാവ് അമ്പലത്തിങ്കല്‍ രാജേഷ്(42)നെയാണ് കുറവിലങ്ങാട് എസ്‌ഐ റിച്ചാഡ്‌വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വയറില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വടക്കേപരുന്തനോലില്‍ ബിന്ദുരാഗിണി(40)യെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ കുറവിലങ്ങാട് ടൗണില്‍ പാറ്റാനി ജംഗ്ഷനിലായിരുന്നു സംഭവം. 2008-ല്‍ ആദ്യഭാര്യ പിറവംസ്വദേശി ലിജിയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ രാജേഷിനെ മുമ്പ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ബിന്ദുവിനൊപ്പമാണ് രാജേഷ് കഴിഞ്ഞിരുന്നത.് നിരവധിതവണ രാജേഷില്‍നിന്നും മര്‍ദ്ദനമേറ്റിരുന്നതായി ബിന്ദുപൊലീസിന് പരാതിനല്‍കിയിരുന്നു. രക്തംവാര്‍ന്ന് റോഡില്‍ കിടന്നിരിന്ന ബിന്ദുവിനെ പൊലീസാണ് മെഡിക്കല്‍കോളേജിലെത്തിച്ചത്. രക്ഷപെട്ട രാജേഷ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടിയിലാവുകയായിരന്നു.
















