കോലാര്‍: തെലുങ്ക് സൂപ്പര്‍താരങ്ങളായ പവന്‍ കല്യാണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു.
തിരുപ്പതി സ്വദേശിയും പവന്‍ കല്യാണിന്റെ ആരാധകനുമായ വിനോദ് റോയല്‍ (24) ആണു കുത്തേറ്റു മരിച്ചത്. പവന്‍ കല്യാണിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച വിനോദ്.
പാര്‍ട്ടിയുടെ പരിപാടിയില്‍ വിനോദ് കുമാര്‍ നടത്തിയ പരാമര്‍ശം പവന്‍ കല്യാണിന്റെ ആരാധകര്‍ ചോദ്യം ചെയ്യുകയും ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളെ പവന്‍ കല്യാന്‍ സന്ദര്‍ശിച്ചു. താരാരാധനയുടെ പേരില്‍ പരസ്പരം കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പവന്‍ പറഞ്ഞു.
















