ചെന്നൈ: കേരളത്തിലും ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ പരിഗണിക്കുന്നു. തിരുവനന്തപുരം- ചെന്നൈ റൂട്ടിലായിരിക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന് സാധ്യത. ഇതിനായുള്ള പരിശോധനകള്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ സൂചന നൽകിയിട്ടുണ്ട്.
കേരളത്തിലേതുള്‍പ്പെടെ വൈദ്യുതലൈനുകളും മേല്‍പാലങ്ങളും തുരങ്കങ്ങളും ട്രെയിനിന്റെ സര്‍വ്വീസിനെ ബാധിക്കുമോയെന്നതാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. ട്രെയിനിന്റെ ഉയരം വര്‍ധിക്കുമ്പോഴുണ്ടാകുന്ന പ്രശ്നം സര്‍വ്വീസിനെ ബാധിക്കും. അത് പരിഹരിക്കാനായി ഉയരം അധികം വര്‍ദ്ധിപ്പിക്കാതെയാകും ട്രെയിനുകൾ നിര്‍മ്മിക്കുക. ബര്‍ത്തില്ലാത്ത രീതിയില്‍ ഇരുന്ന് യാത്ര ചെയ്യാവുന്ന സൗകര്യം ട്രെയിനിൽ സജ്ജമാക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ബാംഗ്ലൂര്‍- ചെന്നൈ റൂട്ടില്‍ ഒരു ഡെബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിൻ ഓടുന്നുണ്ട്.
















