ചിറ്റാര്‍: വയ്യാറ്റുപുഴയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കിടെ സാമൂഹ്യ വിരുദ്ധര്‍ സംഘര്‍ഷത്തിനു ശ്രമിച്ചതായി പരാതി. ഘോഷയാത്ര കടന്നു വരുന്ന പാതയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുകയും, ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ചെയ്ത വയ്യാറ്റുപുഴ സ്വദേശി ഷാജി കുര്യന് എന്നയാള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സംഘാടകര്‍ സംയമനം പാലിച്ച് രംഗംശാന്തമാക്കിയതോടെ സംഘര്‍ഷം ഒഴിവാകുകയായിരുന്നു. ഘോഷയാത്രയുടെ സംഘാടകരായ ശ്രീ കൃഷ്ണ സേവാ സമിതി, ഹൈന്ദവ സേവാ സമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ സംഭവത്തില്‍ പ്രധിഷേധം രേഖപ്പെടുത്തി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് വയ്യാറ്റുപുഴയില്‍ പ്രതിഷേധ യോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: