എരുമേലി: കാട്ടുപന്നിയുടെ അക്രമത്തില്‍ യുവാവിന് ഗുരുതര പരിക്ക്. എരുമേലി തുമരംപാറ കൊപ്പം സ്വദേശി ആഞ്ഞിലിമൂട്ടില്‍ കുഞ്ഞുമോന്‍ (43)നാണ് പരിക്കേറ്റത്. വനമേഖലയുടെ സമീപമുളള റബ്ബര്‍ തോട്ടത്തില്‍ ഇന്നലെ രാവിലെ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമുണ്ടായത്. ഇടതു കൈപ്പത്തിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളുടെ തുടര്‍ച്ചയായ അക്രമങ്ങളില്‍ കര്‍ഷകര്‍ക്ക് വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. എന്നാല്‍ കൃഷി സംരക്ഷവും വന്യമൃഗങ്ങളുടെ അക്രമത്തിലും സംരക്ഷണം ആവശ്യപ്പെട്ട് സമീപ വാസികള്‍ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി വൈകുന്നതില്‍ വ്യാപകം പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.
















