Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മനം നിറച്ച് കണ്ണന്മാര്‍….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 10:14 pm IST
in Kottayam

പാലാ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശോഭായാത്രകള്‍ നടന്നു.

മീനച്ചില്‍ താലൂക്കിലെ 150 കേന്ദ്രങ്ങളില്‍ ശോഭായാത്ര നടന്നു. പാലായില്‍ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയില്‍ വെള്ളാപ്പാട്, പാറപ്പള്ളി, ഇടയാറ്റ്, പന്ത്രണ്ടാം മൈല്‍, മുരിക്കുംപുഴ എന്നിവടങ്ങളില്‍ നിന്നെത്തിയ ശോഭായത്രകള്‍ ഗവ. ആശുപത്രി കവലയില്‍ സംഗമിച്ച് മഹാറാണി കവലയിലെത്തി ചെത്തിമറ്റത്തുനിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി മുരിക്കുംപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി, പാല്‍പായസവിതരണം എന്നിവ നടന്നു.

ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഭാഗവതപാരായണം, നാരായണീയപാരായണം, കഥകളി, അഷ്ടമിരോഹിണി പൂജ എന്നിവയും ഇടപ്പാടി, ഭരണങ്ങാനം, ചിറ്റാനപ്പാറ, അമ്പാറ, ഇടമറ്റം, വിളക്കുമാടം, കഴിപറയാര്‍ എന്നിവിടങ്ങളില്‍ നിന്നും ക്ഷേത്രാങ്കണത്തിലേക്ക് മഹാശോഭായാത്രയും നടന്നു.

അളനാട്: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, ശ്രീകൃഷ്ണ അവതാരപൂജയും അളനാട് പുലികാട്ട് കാവില്‍ നിന്നും ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ശോഭായാത്രയും നടന്നു.

ഐങ്കൊമ്പ്: പാറേക്കാവ് ദേവീക്ഷേത്രത്തില്‍ സത്സംഗം ശ്രീകൃഷ്ണന്റെയും ചട്ടമ്പിസ്വാമികളുടെയും ജയന്തി സമ്മേളം, ഭരണിയൂട്ട്, എന്നിവയും നടന്നു. സ്വാമി കൈലാസാനന്ദ തീര്‍ത്ഥപാദര്‍ സന്ദേശം നല്‍കി. അന്തിനാട്, ഐങ്കൊമ്പ്, കൊല്ലപ്പള്ളി, ഏഴാച്ചേരി എന്നിവിടങ്ങളില്‍ നിന്നും ശോഭായാത്രകളും നടന്നു.

കുറിഞ്ഞി: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കിഴതിരി, നെല്ലാപ്പാറ എന്നിവിടങ്ങളില്‍ നിന്നും ശോഭായാത്രയും കുറിഞ്ഞി ക്ഷേത്രത്തില്‍ സ്വീകരണം എന്നിവ നടന്നു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, അവതാര പൂജ, രോഹിണിവാരപൂജ, ഭരതനാട്യം എന്നിവയും നടന്നു.

പിഴക്: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എളമ്പ്രാക്കോടം ദേവീക്ഷേത്രത്തില്‍ നിന്നും ശോഭായാത്രയും രാത്രി 12ന് അവതാരപൂജയും നടന്നു.

കുമ്മണ്ണൂര്‍, കിടങ്ങൂര്‍, മാറിടം, പിറയാര്‍, ചെമ്പിളാവ്, മേവിട, തോടനാല്‍, പഞ്ഞത്തല, മുത്തോലി, വെള്ളിയേപ്പള്ളി, നെയ്യൂര്‍, മീനച്ചില്‍, പൂവരണി, പൈക, ഇടനാട്, വള്ളീച്ചിറ, നെച്ചിപ്പുഴൂര്‍, രാമപുരം, വെള്ളിലാപ്പള്ളി, കുറിച്ചത്താനം, വലവൂര്‍, നീലൂര്‍, കടുനാട്, അമനകര, മേതരി, കൂടപ്പുലം, ഉഴവൂര്‍ എന്നിവടിങ്ങളിലും ശോഭായാത്രകള്‍ നടന്നു.

ഈരാറ്റുപേട്ട: ഗൗരിശങ്കരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കടുവാമൂഴി വിശ്വകര്‍മ്മസഭ ഭജനമന്ദിരത്തില്‍ നിന്നും അങ്കാളമ്മന്‍ കോവിലിലേയ്‌ക്ക് ശോഭായാത്ര നടത്തി.

പൂഞ്ഞാര്‍: ശിവജി ബാലഗോകുലം മണിയംകുന്ന് ശിവപാര്‍വ്വതി ബാലഗോകുലം എന്നിവയുടെ ആഭിമുഖ്യത്തില്‍ ശ്രീപുരം ക്ഷേത്രം, തണ്ണിപ്പാറ, കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മണിയംകുന്ന് എന്നിവടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ടൗണില്‍ സംഗമിച്ച് മങ്കൊമ്പുംകാവ് ദേവീക്ഷേത്രത്തിലെത്തി കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

തിടനാട്: ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആറാട്ടമ്പലത്തില്‍ നിന്നും കിഴക്കേക്കര ശ്രീഭദ്രകാളി ക്ഷേത്രം, പാക്കയം എട്ടാംമൈല്‍, മൂന്നാംതോട് ഗുരുമന്ദിരം, തണ്ണിനാല്‍ കുന്നുംപുറം, പാതാഴ എന്നിവടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി തിടനാട് മഹാക്ഷേത്രത്തില്‍ സമാപിച്ചു.

തലപ്പലം: ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

ചേന്നാട്: ശ്രീരാമ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരം മുറ്റത്തുനിന്നും ആരംഭിച്ച ശോഭായാത്ര ബാലഗോകുലം താലൂക്ക് രക്ഷാധികാരി കെ.എന്‍. ശങ്കരന്‍കുട്ടി കളപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കെട്ടിടംപറമ്പ് കാണിക്ക മണ്ഡപത്തിങ്കല്‍നിന്നും ആരംഭിച്ച ശോഭായാത്ര ചേന്നാട് ഗുരുമന്ദിരത്തിങ്കല്‍ സംഗമിച്ച് ഇലഞ്ഞിത്താനം ദേവിക്ഷേത്രത്തില്‍ സമാപിച്ചു.

കൈപ്പള്ളി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇടമല ഗുരുദേവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര കൈപ്പള്ളി മുട്ടം ശിവക്ഷേത്രത്തില്‍ സമാപിച്ചു.

കൊണ്ടൂര്‍: കൈപ്പളളിക്കാവില്‍നിന്നും ശ്രീഭദ്രാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ശോഭായാത്ര പനയ്‌ക്കപ്പാലത്ത് എത്തി കൊണ്ടൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

മേലമ്പാറ: ശ്രീധര്‍മ്മശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്ര പനയ്‌ക്കപ്പാലം വഴി കൊണ്ടൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

കയ്യൂര്‍: ശങ്കരനാരായണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്പനാനിയ്‌ക്കല്‍ ഭഗവതിക്ഷേത്രത്തിന്‍ നിന്നും ആരംഭിച്ച ശോഭായാത്ര പള്ളംമാക്കല്‍ ഭഗവതി ക്ഷേത്രത്തിലെത്തി ശ്രീരാമകൃഷ്ണ ഭജനമന്ദിരത്തില്‍ സമാപിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ശ്രീഗണേശ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മിച്ചഭൂമി, വില്ലണി, ആനക്കല്ല്, വെട്ടുവേലി, വണ്ടന്‍പാറ, പാറക്കടവ്, കൊടുവന്താനം, കോവില്‍കടവ്, പൊടിമറ്റം, പൂതക്കുഴി, 26–ാം മൈല്‍, അഞ്ചിലിപ്പ, മണ്ണാറക്കയം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ മധുരമീനാക്ഷി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ടൗണ്‍ ചുറ്റി ഗണപതിയാര്‍ കോവിലില്‍ സമാപിച്ചു. തുടര്‍ന്ന് പ്രസാദ വിതരണം, ഉറിയടി എന്നിവ നടന്നു.

ചിറക്കടവ്: മണക്കാട് ശ്രീദേവി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഗ്രാമദീപം, താവൂര്‍, അരീപ്പാറ ക്ഷേത്രം, മൂന്നാം മൈല്‍ എസ്എന്‍ ഡിപി എന്നീ ശോഭായാത്രക്കൊപ്പം ചേര്‍ന്ന് മഹാശോഭായാത്രയായി മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

പൊന്‍കുന്നം: ചിറക്കടവ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ശോഭാ യാത്ര ആരംഭിച്ചു. പൊന്‍കുന്നത്ത് രാജേന്ദ്രമൈതാനത്ത് എത്തിയ ശോഭായാത്ര വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി പൊന്‍കുന്നം പുതിയകാവ് ദേവി ക്ഷേത്രത്തില്‍ സമാപിച്ചു.

കൊടുങ്ങൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാഴൂരിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കൊടുങ്ങൂര്‍ ജംങ്ഷനില്‍ സംഗമിച്ചു. മഹാശോഭായാത്ര ദേവീക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.

പള്ളിക്കത്തോട്: വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ നടന്നു. ആനിക്കാടിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തുന്ന ശോഭായാത്രകള്‍ പള്ളിക്കത്തോട് ബസ്സ്റ്റാന്റ് മൈതാനിയില്‍ സംഗമിച്ചു.

ചെറുവള്ളി: തെക്കേത്തുകവല, ചെറുവള്ളി മേഖലയില്‍ വിവിധ ശോഭായാത്രകള്‍ സംഗമിച്ച് ചെറുവള്ളി ദേവീക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തി.

ഇളമ്പള്ളി: വള്ളിയില്‍ ശ്രീവിശ്വനാഥ ക്ഷേത്രം, ഇളമ്പള്ളി മാര്‍ക്കറ്റ് ജംങ്ഷന്‍, വെള്ളാപ്പള്ളി എന്നിവടങ്ങളില്‍ നിന്ന് വൈകിട്ട് 5ന് പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് ഇളമ്പള്ളി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. രാവിലെ 9ന് ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ ഗോപൂജ നടത്തും.

തമ്പലക്കാട്: ശ്രീഹാകാളിപാറ ദേവീക്ഷേത്രം, ശ്രീലക്ഷ്മി ബാലഗോകുലം തൊണ്ടുവേലി, ആക്കാട്ട്, എറികാട് വായനശാല എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്ര തോട്ടുവാ കവലയില്‍ ഒന്നിച്ച് ശ്രീമഹാദേവ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തി. ഉറിയടി, പൂമൂടല്‍, ജന്മാഷ്ടമി പൂജ എന്നിവ നടന്നു.

പനമറ്റം: ശ്രീഭദ്രാ ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഇളങ്ങുളം മുത്താരമ്മന്‍ കോവില്‍, വെളിയന്നൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, കാവുംമുറി, കൃഷ്ണനഗര്‍, വെള്ളാപ്പള്ളില്‍ ശ്രീഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പനമറ്റം സ്റ്റോര്‍ ജംങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി പനമറ്റം ശ്രീഭഗവതി ക്ഷേത്രസന്നിയില്‍ എത്തി.

എലിക്കുളം: ഉരുളികുന്നം, എലിക്കുളം ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഐശ്വര്യഗന്ധര്‍വ്വ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആളുറുമ്പ് ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്ര എലിക്കുളം ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.