ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് വീണ്ടും തിരിച്ചടി. പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ ജയലളിത വിമര്‍ശനങ്ങള്‍ നേരിട്ടേ മതിയാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ ജയലളിത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നും കോടതി പറഞ്ഞു.
ജയലളിത നിയമം ദുരുപയോഗം ചെയ്യുന്നു, ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുന്ന ജനങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനാകില്ല. കോടതി പറഞ്ഞു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജയലളിതയ്‌ക്ക് സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വരുന്നത്. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും മരവിപ്പിക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ജയലളിതയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന് രാഷ്‌ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും പ്രതിയാക്കി 213 അപകീര്‍ത്തികേസുകളാണ് വന്നത്.
















