ന്യൂദല്‍ഹി: വിവാഹ മോചന കേസുകള്‍ മുസ്ലിങ്ങളില്‍ കൂടുതലെന്ന് 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട്. ആയിരത്തില്‍ അഞ്ചെന്നാണ് വിവാഹ മോചന നിരക്ക്.
മുത്തലാഖ് ആണ് കാരണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആയിരത്തിന് രണ്ട് അല്ലെങ്കില്‍ മൂന്ന് എന്നതാണ് ഹിന്ദു, സിഖ്, ജെയ്ന്‍ സമുദായങ്ങളിലെ നിരക്ക്.
വിവാഹപ്രായമായമെത്തിയിട്ടും അവിവാഹിതരായിരിക്കുന്നവരുടെ നിരക്ക്കൂടുതലുള്ളത് ക്രിസ്ത്യന്‍ സമുദായത്തിലാണ്.
പരസ്പരം അകന്നു ജീവിക്കുന്ന ദമ്പതികളും വിധവകളും കൂടുതലുള്ളത് മുസ്ലിം സമുദായത്തേക്കാളേറെ ഹിന്ദുക്കള്‍ക്കിടയിലാണ്. പങ്കാളി മരിച്ചു പോയവര്‍ കൂടുതലുള്ളത് ബുദ്ധമതത്തിലാണ്.
















