Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നാടും നഗരവും അമ്പാടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 08:52 pm IST
inIdukki

ഇടുക്കി: ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷം ഭക്തി സാന്ദ്രമായി. അനുകൂലമല്ലാത്ത കാലാവസ്ഥയിലും തൊടുപുഴ, ഇടുക്കി, ദേവികുളം എന്നീ സംഘ ജില്ലകളില്‍ ആയിരങ്ങള്‍ അണിനിരന്ന ശോഭായാത്രയാണ് നടന്നത്. തൊടുപുഴ, കട്ടപ്പന എന്നീ നഗരങ്ങളില്‍ എക്കാലത്തെയും മികച്ച മഹാശോഭായത്രയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. തൊടുപുഴയില്‍ വൈകിട്ട് നാലിന് ചെറു ശോഭായത്രകള്‍ ആരംഭിച്ചു. കാരികോട് ഭഗവതിക്ഷോത്രം, മുല്ലയ്‌ക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷോത്രം, നെല്ലിക്കാവ് ഭഗവതിക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ്, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംം

ഹസ്വാമിക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം എന്നീ ക്ഷേത്ര സങ്കേതങ്ങളിലും ഒളമറ്റം, മലങ്കര,കാട്ടോലി കവലയിലും കാഞ്ഞിരപാറകവലയിലും ഉറിയടി നടന്നു.

തുടര്‍ന്ന് കാപ്പിത്തോട്ടം അണ്ണായിക്കണ്ണം എന്നിവടങ്ങളില്‍ നിന്നുള്ള ശോഭായാത്ര കാരികോട്ട് ദേവിക്ഷേത്രത്തിലും, തെക്കുംഭാഗം ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര കാഞ്ഞിരമറ്റം ക്ഷേത്രത്തിലും എത്തി.അഞ്ച് മണിക്ക്  ശോഭായാത്ര കാരികോട് ഭഗവതിക്ഷോത്രം, മുല്ലയ്‌ക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷോത്രം, നെല്ലിക്കാവ് ഭഗവതിക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ്, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവടങ്ങളില്‍ നിന്ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേയ്‌ക്ക് പുറപ്പെട്ടു.തുടര്‍ന്ന് 6.30 ന് വിശേഷാല്‍ ദീപാരാധനയും കൃഷ്ണതീര്‍ത്ഥം മണ്ഡപത്തില്‍ പ്രസാദവിതരണവും നടന്നു.

കുടയത്തൂര്‍ പഞ്ചായത്തിലെ ബാലഗോകുലങ്ങളുടെയും ഹൈന്ദവസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തി. കുടുയത്തൂര്‍ ശരംകുത്തി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും 4.30 ന് ആരംഭിച്ച മഹാശോഭായാത്ര രാധാ-കൃഷ്ണവേഷധാരികള്‍, നിശ്ചലദൃശ്യങ്ങള്‍, പുഷ്പതാലങ്ങള്‍,വാദ്യമേളങ്ങള്‍ എന്നിവയോടുകൂടി കാഞ്ഞാര്‍ മങ്കൊമ്പ് കാവ് ദേവിക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന, ഉറിയടട

ി, പ്രസാദവിതരണം എന്നിവ നടന്നു.

കുമാരമംഗലം വള്ളിയാനിക്കാട് ക്ഷേത്രത്തിനിന്ന് രാധാ-കൃഷ്ണവേഷധാരികള്‍, നിശ്ചലദൃശ്യങ്ങള്‍, പുഷ്പതാലങ്ങള്‍,വാദ്യമേളങ്ങള്‍ എന്നിവയോടെ പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തി. തുടര്‍ന്ന് 6.30 ന് ദീപാരധനയും പ്രസാദവിതരണവും നടത്തി. മുള്ളരിങ്ങാട് ബാലഗോകുലങ്ങളുടെയും ഹൈന്ദവസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍  കൊടിച്ചാല്‍ ശ്രീമഹാവിഷ്ണു അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ നിന്നും വെള്ളക്കയം കമ്മ്യുണിറ്റിഹാളില്‍ നിന്നും  ശോഭയാത്രകള്‍ ആരംഭിച്ച് മുള്ളിരിങ്ങാട് ശ്രീദുര്‍ഗ്ഗാക്ഷേത്രങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടിയും,അവല്‍പൊതിവിതരണവും നടത്തി. കാപ്പ് ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെയും ഹൈന്ദവസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിശേഭായാത്ര സംഘടിപ്പിച്ചു.

കട്ടപ്പന: വിവിധ ബാലഗോകുലങ്ങളുടെ സംയുക്തത്തില്‍ ഇന്നലെ വൈകിട്ട് 4.30 ന് കട്ടപ്പന ടി.ബി. ജംഗ്ഷനില്‍ ശോഭായാത്ര എത്തിച്ചേര്‍ന്നു. ചെറുശോഭായാത്രകളുമായി സംഘമിച്ച് മഹാശോഭായാത്രയായി  അമ്പാടിക്കവല ലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ഉറിയടിയും, അവല്‍പ്പൊതി വിതരണവും സംഘടിപ്പിച്ചു.മാട്ടുക്കട്ട: ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍  ചെന്നിനായ്‌ക്കന്‍കുടിയില്‍ നിന്നും ശോഭായാത്ര ആരംഭിച്ച് മാട്ടുക്കട്ട മേരികുളം വഴി മഹാശോഭായാത്രയായി  ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.

ചെറുതോണി: ഇടുക്കി ആലിന്‍ചുവട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിദിനാഘോഷവും, ശോഭായാത്രയും നടന്നു.

ഏലപ്പാറ: ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍  ശോഭയാത്ര സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10ന് ഗാന്ധിനഗര്‍ കാണിക്കമണ്ഡപത്തില്‍ നിന്നും ആരംഭിച്ച  മഹാശോഭായാത്ര ഏലപ്പാറ ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു.  അഷ്ടമി രോഹിണി സദ്യ. ഉച്ചക്കഴിഞ്ഞ് ഉറിയടി എന്നിവയും നടന്നു.

കുമളി:  അമരാവതി  ശ്രീ മഹാദേവ ക്ഷേത്രങ്കണത്തില്‍ നിന്നുള്ള ശോഭായാത്ര  ദേവസ്വം പ്രസിഡന്റ് സന്തോഷ് പണിക്കര്‍ ഗോകുല പതാക കൈമാറിയതോടെ ആരംഭിച്ച് കുമളി പടിഞ്ഞാറേ ശ്രീധര്‍മ്മ ശാസ്താ നടയില്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകളുമായി സംഗമിച്ച് ടൗണിലെ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മണിയോടെ എത്തിച്ചേര്‍ന്നു. സ്പ്രിങ്‌വാലി , ഒന്നാം മൈല്‍ , അട്ടപ്പള്ളം, തേക്കടി, മണ്ണാകുടി പാളിയകുടി റോസാപ്പൂക്കണ്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷ യാത്രകളാണ്  കുമളിയില്‍ സംഗമിച്ചത്. തുടര്‍ന്ന് ശ്രീകൃഷ്ണ വേഷം ധരിച്ച ബാലന്മാരുടെ ഉറിയടി  അരങ്ങേറി. വിവിധ ക്ഷേത്രങ്ങളിലെ മേല്‍ ശാന്തി മാരോടൊപ്പം ആഘോഷ പ്രമുഖ് എന്‍ ജി ജിനീഷ് , പി എസ് സജീവ്  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വണ്ടിപ്പെരിയാര്‍: വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന ശോഭായാത്രകള്‍ കക്കികവലയില്‍ ഒത്തു ചേര്‍ന്ന്  അവിടെ നിന്ന് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എത്തി.തുടര്‍ന്ന് കുട്ടികൃഷ്ണന്മാര്‍ പങ്കെടുക്കുന്ന ഉറിയടി നടന്നു. 62-ാം മൈല്‍, കറുപ്പുപാലം ,വള്ളക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറു ഘോഷയാത്രകളാണ് കാക്കികവലയില്‍ ഒത്തു ചേര്‍ന്നത്. നൂറുകണക്കിന് ബാലിക ബാലന്മാര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.

അടിമാലി: ശാന്തിഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ഇന്നലെ രാവിലെ 9.30 യാക്ക് ശോഭായാത്ര ആരംഭിച്ചു. മഹാശോഭായാത്ര ബസ് സ്റ്റാന്‍ഡ് ജംഗഷനില്‍ എത്തിച്ചേര്‍ന്ന് ഭഗവതി വൈഷ്ണ മഹാദേവ ക്ഷേത്രത്തിലെ ശോഭായാത്രയുമായി ചേര്‍ന്ന് തിരികെ ക്ഷേത്രത്തിലെത്തി അവസാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

News

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.