ന്യൂദല്‍ഹി: പ്രതിരോധ കോളനിയിലെ ഒരു വീട്ടില്‍ നിന്ന് മൂന്ന് കോടി വരുന്ന വജ്രം മോഷണം പോയി. അറുപതിനായിരം രൂപയും നഷ്ടമായിട്ടുണ്ട്.
തന്മയി സേഠിന്റെ വസതിയിലാണ് മോഷണം നടന്നത്. സേഠും കുടുംബവും, മരുമകനും ജെറ്റ് എയര്‍വെയ്സ് വൈസ് പ്രസിഡന്റുമായ അവനീത് സിങ്ങും വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ പോയി. മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു.
ഒരു ജനലും കുറ്റിയിട്ടിരുന്നില്ല. ഇത് മോഷ്ടാക്കള്‍ക്ക് സഹായകമായി. തുറന്ന ജനലിലൂടെ ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്ക് മോഷ്ടാക്കള്‍ക്ക് കടന്നു.
രണ്ട് വീട്ടുജോലിക്കാരികളും ഒരു ജോലിക്കാരനും വീട്ടിലുണ്ടായിരുന്നു. മോഷണം നടക്കുമ്പോള്‍ ഇവര്‍ ഉറങ്ങുകയായിരുന്നുവെന്നാണ് സൂചന. ഫോറന്‍സിക് വിദഗ്ദ്ധര്‍ തൊട്ടടുത്തുളളസിസിടിവി ക്യാമറകള്‍. പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: