കണ്ണൂര്‍: ഹൈന്ദവ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പ്രവര്‍ത്തിച്ചത് ചോദ്യം ചെയ്തവര്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ വിഎച്ച്പി പ്രതിഷേധിച്ചു. സുവിശേഷ പ്രാര്‍ത്ഥനാ ചടങ്ങ് എന്നതിന്റെ മറവില്‍ പുതിയതെരു പയറ്റിയകാവ് പരിസരത്ത് വീടുകള്‍ കയറിയിറങ്ങി ഹൈന്ദവ വിശ്വാസത്തെ അപമാനിച്ചും അപകീര്‍ത്തിപ്പെടുത്തിയും വളരെ മോശമായി ചിത്രീകരിച്ച് പ്രദേശത്ത് മതപ്രചരണം നടത്തിയവര്‍ക്കെതിരെ പ്രദേശ വാസികളുടെ പരാതിയില്‍ ഇടപെട്ടവര്‍ക്കെതിരെയാണ് പോലീസ് കള്ളക്കേസെടുത്ത് ജയിലിലടച്ചത്. സംഭവത്തില്‍ വിശ്വഹിന്ദുപരിഷത്ത് കണ്ണൂര്‍ പ്രഖണ്ഡ് കമ്മറ്റി പ്രതിഷേധിച്ചു. ഹൈന്ദവ ദൈവ സങ്കല്‍പങ്ങളെ മോശമായി ചിത്രീകരിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി ജില്ലയുടെ പല ഭാഗത്തും ഇത്തരം പ്രവര്‍ത്തനം നക്കുന്നുണ്ടെന്നും ഇവരാണ് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരെന്നും ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ഹൈന്ദവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്ന് ഇവര്‍ക്കെതിരെ പ്രതികരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. സുവര്‍ണ്ണ രാജ് താവക്കര, അധ്യക്ഷത വഹിച്ചു. ഇ.വി.സമജ്, ആനന്ദരാജ്, കൃഷ്ണ പ്രഭ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
















