Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:27 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ നാടൊരുങ്ങി. ഇന്ന് ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ശോഭായാത്രകള്‍ നടക്കും.

കാഞ്ഞിരപ്പള്ളി ശ്രീഗണേശ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മിച്ചഭൂമി, വില്ലണി, ആനക്കല്ല്, വെട്ടുവേലി, വണ്ടന്‍പാറ, പാറക്കടവ്, കൊടുവന്താനം, കോവില്‍കടവ്, പൊടിമറ്റം, പൂതക്കുഴി, 26–ാം മൈല്‍, അഞ്ചിലിപ്പ, മണ്ണാറക്കയം എന്നിവിടങ്ങളില്‍ നിന്നും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആരംഭിക്കുന്ന ശോഭായാത്രകള്‍ 4.30ന് മധുരമീനാക്ഷി ക്ഷേത്രത്തില്‍ എത്തി സംഗമിച്ച് അഞ്ചിന് മഹാശോഭായാത്രയായി ടൗണ്‍ ചുറ്റി ഗണപതിയാര്‍ കോവിലില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദ വിതരണം, ഉറിയടി എന്നിവ നടത്തും.

ചിറക്കടവ്: മണക്കാട് ശ്രീദേവി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ഉച്ചയ്‌ക്ക് 12.30ന് വിളംബര ഘോഷായത്ര, 3.00ന് മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഗ്രാമദീപം, താവൂര്‍, അരീപ്പാറ ക്ഷേത്രം, മൂന്നാം മൈല്‍ എസ്എന്‍ ഡിപി എന്നീ ശോഭായാത്രക്കൊപ്പം ചേര്‍ന്ന് മഹാശോഭായാത്രയായി മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രത്തില്‍ എത്തിച്ചേരും തുടര്‍ന്ന് ബാലഗോകുലത്തിലെ കുട്ടികളുടെ ഗോപികാനൃത്തവും പ്രസാദവിതരണവും നടക്കും.

പൊന്‍കുന്നം: ചിറക്കടവ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും 3.00ന് ശോഭാ യാത്ര ആരംഭിക്കും. പൊന്‍കുന്നത്ത് രാജേന്ദ്രമൈതാനത്ത് എത്തുന്ന ശോഭായാത്ര വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി പൊന്‍കുന്നം പുതിയകാവ് ദേവി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ നടക്കും.

കൊടുങ്ങൂര്‍: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം ഇന്ന് 3ന് നടക്കും. വാഴൂരിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ 5 ന് കൊടുങ്ങൂര്‍ ജംങ്ഷനില്‍ സംഗമിക്കും. മഹാശോഭായാത്ര ദേവീക്ഷേത്രാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് സമൂഹാരാധന, ഉറിയടി, പ്രസാദവിതരണം, സമ്മാനദാനം.

പള്ളിക്കത്തോട്: വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ ഇന്ന് നഗരത്തെ ഭക്തിനിര്‍ഭരമാക്കും. ആനിക്കാടിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തുന്ന ശോഭായാത്രകള്‍ 4ന് പള്ളിക്കത്തോട് ബസ്സ്റ്റാന്റ് മൈതാനിയില്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭായാത്ര ആരംഭിക്കും. ശ്രീകൃഷ്ണകഥാകഥനം, ഉറിയടി, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും.

എലിക്കുളം: എലിക്കുളം ശ്രീഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ച ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. മേല്‍ശാന്തി കല്ലമ്പള്ളി ഈശ്വരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. രാവിലെ 6.30ന് നാരായണീയ പാരായണം. 9.00ന് വിഷ്ണുപൂജ, ഗോപൂജ, സന്താനഗോപാല അര്‍ച്ചന. 9.30ന് പാല്‍പായസ നിവേദ്യം.

എരുമേലി: എരുമേലി താലൂക്കില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഒമ്പത് കേന്ദ്രങ്ങളിലായാണ് മഹാശോഭായാത്രയോടു കൂടിയുള്ള ആഘോഷങ്ങള്‍ നടക്കുന്നതെന്ന് അധ്യക്ഷന്‍ കെ.കെ. രാജന്‍, താലൂക്ക് കാര്യദര്‍ശി ശ്രീകലാ പ്രമോദ് എന്നിവര്‍ പറഞ്ഞു. കാളകെട്ടിയില്‍ അഞ്ച് സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന ശോഭാ യാത്ര കാളകെട്ടി ശങ്കരനാരായണസ്വാമി ക്ഷേത്രത്തില്‍ അഞ്ച് മണിയോടെ സമാപിക്കും. തുലാപ്പള്ളിയില്‍ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും എത്തുന്ന ശോഭായാത്രകള്‍ തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഞ്ച് മണിയോടെ സമാപിക്കും. മുക്കൂട്ടുതറയില്‍ പത്ത് കേന്ദ്രങ്ങളില്‍ നിന്നും എത്തുന്ന ശോഭായാത്രങ്ങള്‍ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 5 മണിയോടെ സമാപിക്കും. ക്ഷേത്രത്തിലെ ദീപാരാധനക്ക് ശേഷം തിരുഅവതാര ദര്‍ശനവും നടക്കും. കുറുമ്പന്‍ മൂഴിയില്‍ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ ഇടത്തിക്കാവ് ദേവീക്ഷേത്രത്തില്‍ അഞ്ച് മണിയോടെ സമാപിക്കും. എരുമേലി ടൗണില്‍ പതിനേഴ് കേന്ദ്രങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ ടൗണില്‍ സംഗമിച്ച് അഞ്ച് മണിയോടെ എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഞ്ച് മണിയോടെ സമാപിക്കും. ചേനപ്പാടിയില്‍ നാല് കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ ചേനപ്പാടി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഞ്ച് മണിയോടെ സമാപിക്കും. കൂവപ്പള്ളിയില്‍ മൂന്നു സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ ഞര്‍ക്കലക്കാവ് അയ്യപ്പക്ഷേത്രത്തിലും, മണിമലയില്‍ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ മണിമലക്കാവ് ദേവീ ക്ഷേത്രത്തിലും, ആലപ്രയില്‍ മൂന്നു കേന്ദ്രങ്ങളില്‍ നിന്നു വരുന്ന ശോഭായാത്രകള്‍ ആലപ്ര അന്നപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രത്തിലും സമാപിക്കും.

താലൂക്കിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് അധ്യക്ഷന്‍ കെ.കെ. രാജന്‍, കാര്യദര്‍ശി ശ്രീകലാപ്രമോദ്, സംഘടനാ കാര്യദര്‍ശി വിഷ്ണുഗോപാല്‍, സഹ സംഘടനാ കാര്യദര്‍ശി ശ്യാം, ഭഗിനിപ്രമുഖ് സിന്ധു, ഖജാന്‍ജി അനൂപ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.

മാഞ്ഞൂക്കുളം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം ബുധനാഴ്ച നടക്കും. രാവിലെ 9ന് പാല്‍പൊങ്കാല, 11.30ന് പ്രസാദമൂട്ട്, 2.00ന് വഞ്ചിമല ശ്രീരാമാശ്രമത്തില്‍ നിന്ന് ശോഭായാത്ര, രാത്രി 12.05ന് ശ്രീകൃഷ്ണാവതാരപൂജ.

ചെറുവള്ളി: തെക്കേത്തുകവല, ചെറുവള്ളി മേഖലയില്‍ വിവിധ ശോഭായാത്രകള്‍ സംഗമിച്ച് വൈകിട്ട് 5ന് ചെറുവള്ളി ദേവീക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തും.

ഇളമ്പള്ളി: വള്ളിയില്‍ ശ്രീവിശ്വനാഥ ക്ഷേത്രം, ഇളമ്പള്ളി മാര്‍ക്കറ്റ് ജംങ്ഷന്‍, വെള്ളാപ്പള്ളി എന്നിവടങ്ങളില്‍ നിന്ന് വൈകിട്ട് 5ന് പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് ഇളമ്പള്ളി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. രാവിലെ 9ന് ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ ഗോപൂജ നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

Kerala

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

Entertainment

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

Kerala

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Kerala

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.