ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തില്‍ 11 ദിവസങ്ങളായി നടന്നുവന്ന മഹാരുദ്രയജ്ഞം ഇന്ന് സമാപിക്കും. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ ഗണപതിഹോമം, ശ്രീരുദ്ര ജപം, രാവിലെ 9.30ന് വസോര്‍ധാര ശ്രീരുദ്രധാരാ ഹോമത്തെ തുടര്‍ന്ന് പൂര്‍ണ്ണാഹുതി. 10ന് തിരുവന്‍വണ്ടൂര്‍ പ്രദീപ് അഷ്ടപദി അവതരിപ്പിക്കും.10.30ന് യജ്ഞകലശാഭിഷേകം, ഹരിദ്ര കലശാഭിഷേകം. ശ്രീരുദ്രയജ്ഞ വേദിയിലെ വിവിധ പൂജകള്‍ക്കും ഹോമങ്ങള്‍ക്കും ശേഷം യജ്ഞവേദിയില്‍ പൂജിച്ച രുദ്രാക്ഷങ്ങള്‍ യജ്ഞപ്രസാദമായി ഭക്തര്‍ക്ക് നല്‍കും.
ഉച്ചയ്‌ക്ക് രണ്ടിന് യജ്ഞസമാപനസഭ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ഗോപകുമാര്‍ ചൈത്രം അധ്യക്ഷനാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.
















