വാഷിങ്ടണ്‍: വിദേശ മലയാളി സണ്ണി വര്‍ക്കിയുടെ ജെംസ് എഡ്യുക്കേഷന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് നല്‍കിയത് 5.6 ദശലക്ഷം ഡോളര്‍. ഹിലാരി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ടാക്‌സ് വിശദാംശങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബില്‍ക്ലിന്റണ്‍ 2010 മുതല്‍ 2015 വരെ വര്‍ക്കി ജെംസ് ഫൗണ്ടേഷന്റെ ചെയര്‍മാനായിരുന്നു. ഈ കാലയളവില്‍ പ്രതിഫലമായി നല്‍കിയതാണ് 5.6 ദശലക്ഷം ഡോളര്‍. ക്ലിന്റണ്‍ ദമ്പതികളുടെ കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യത്തിന്റെ ഇരുപതില്‍ ഒന്ന്.
ശരി അത്ത് പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ എന്ന ചീത്തപ്പേര് ജെംസ് വര്‍ക്കി ഫൗണ്ടേഷന് നേരത്തേയുള്ളതാണ്. ഈ സ്ഥാപനങ്ങളുമായി ക്ലിന്റണുള്ള ബന്ധം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഹില്ലാരിക്കെതിരെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ആയുധവുമാക്കിക്കഴിഞ്ഞു.
ആഗോള വിദ്യാഭ്യാസ രംഗത്ത് പേരെടുത്ത ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 1968ല്‍ ദുബായിയിലാണ് തുടക്കമായത്. ഇപ്പോള്‍ 14 രാജ്യങ്ങളില്‍ ജെംസ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും കൂടുതലുള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണ്. 70 സ്‌കൂളുകള്‍.
കൂടാതെ അമേരിക്കയിലും ഭാരതത്തിലുമുണ്ട് ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കെനിയയിലും ലെസോത്തെയിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള യുനെസ്‌കോയുടെ ഉദ്യമങ്ങളില്‍ലും പങ്കാളിയാണ് വര്‍ക്കി ഫൗണ്ടേഷന്.
















